Friday, 22 September 2017

ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം, കാരയിൽ


ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം, കാരയിൽ

                                             ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  പയ്യന്നൂരിന്റെ   പ്രൗഢി ക്ക് തിലകം ചാർത്തുന്ന കാരയിൽ ദേശത്തിന്റെ അഭിമാനമാണ് സുവർണ ജൂബിലി ആഘോഷിക്കുന്ന കാരയിൽ ലാൽ ബഹദൂർ വായനശാല & ഗ്രന്ഥാലയം. ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചക്ക് സഹായകരമാകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. വൈദേശികാധിപത്യത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പോരാടിയ ധീര ദേശാഭിമാനികളാണ് അറിവിന്റെ ഈ ശ്രീകോവിലിന് ഇവിടെ തിരി തെളിയിച്ചത്. 




ചരിത്രം 

                                   കാരയിൽ ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തത് കേരള ഗാന്ധി എന്നറിയപ്പെടുന്ന ശ്രീ. കെ കേളപ്പൻ ആണ്. 1967 സപ്തംബർ 30 ന് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വാഗ്മിയുമായിരുന്ന ശ്രീ. കെ.പി.കുഞ്ഞിരാമ  പൊതുവാൾ അധ്യക്ഷത വഹിച്ചു. ശ്രീ.സി.പി.ശ്രീധരൻ , ഡോ. ഏ.വി.കരുണാകരൻ , പി.യം.കഞ്ഞിരാമൻ  നമ്പ്യാർ, ഏ.വി.ശ്രീകണ്ഠപൊതുവാൾ  എന്നിവരുടെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിന് ജ്യോതിർ ഭൂഷണം പണ്ഡിറ്റ് വി.പി.കെ.പൊതുവാൾ  ആണ് സ്വാഗതമരുളിയത്. 
       പ്രസിദ്ധ ജ്യോത്സ്യൻ വി.പി.നാരായണ  പൊതുവാൾ സൗജന്യമായി നൽകിയ സ്ഥലത്താണ് വായനശാല പണിതത്. 

ആദ്യ സാരഥികൾ 

വി.പി . അപ്പു പൊതുവാൾ (പ്രസിഡന്റ്) 
കെ.പി.അപ്പുക്കുട്ടൻ  (സെക്രട്ടറി) 
കെ.കെ.കണ്ണപൊതുവാൾ 
വി.പി.ശ്രീധരൻ 
പി.രാമകൃഷ്ണൻ 
വി.പി.ചിണ്ട  പൊതുവാൾ 
പിലാക്കാൽ കണ്ണൻ 
കെ.പി.കുഞ്ഞിരാമ  പൊതുവാൾ 

ആദ്യ യോഗത്തിന്റെ  മിനുട്സ് 



Page 1

Page 2

നാഴികക്കല്ലുകൾ 

  • 1990 ൽ ഗ്രന്ഥശാലാ സംഘത്തിൽ അംഗത്വം
  • 1995 ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വം.
  • 1996 മുതൽ സർക്കാരിൽ നിന്നുള്ള വാർഷിക ഗ്രാന്റ്.
  • 2015 ജനവരിയിൽ കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് പുതിയ കെട്ടിട നിർമ്മാണത്തിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
  • 2015 മെയ് മാസത്തിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
  • 2017 സെപ്റ്റoബറി ൽ    വായനശാല  50  വർഷo  പിന്നിടുന്നു . സുവർണ ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കം.






ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം, കാരയിൽ

ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം,  കാരയിൽ                                               ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  പ...