ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം, കാരയിൽ
ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിന്റെ പ്രൗഢി ക്ക് തിലകം ചാർത്തുന്ന കാരയിൽ ദേശത്തിന്റെ അഭിമാനമാണ് സുവർണ ജൂബിലി ആഘോഷിക്കുന്ന കാരയിൽ ലാൽ ബഹദൂർ വായനശാല & ഗ്രന്ഥാലയം. ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചക്ക് സഹായകരമാകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. വൈദേശികാധിപത്യത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പോരാടിയ ധീര ദേശാഭിമാനികളാണ് അറിവിന്റെ ഈ ശ്രീകോവിലിന് ഇവിടെ തിരി തെളിയിച്ചത്.
ചരിത്രം
കാരയിൽ ലാൽ ബഹാദൂർ വായനശാല & ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തത് കേരള ഗാന്ധി എന്നറിയപ്പെടുന്ന ശ്രീ. കെ കേളപ്പൻ ആണ്. 1967 സപ്തംബർ 30 ന് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വാഗ്മിയുമായിരുന്ന ശ്രീ. കെ.പി.കുഞ്ഞിരാമ പൊതുവാൾ അധ്യക്ഷത വഹിച്ചു. ശ്രീ.സി.പി.ശ്രീധരൻ , ഡോ. ഏ.വി.കരുണാകരൻ , പി.യം.കഞ്ഞിരാമൻ നമ്പ്യാർ, ഏ.വി.ശ്രീകണ്ഠപൊതുവാൾ എന്നിവരുടെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിന് ജ്യോതിർ ഭൂഷണം പണ്ഡിറ്റ് വി.പി.കെ.പൊതുവാൾ ആണ് സ്വാഗതമരുളിയത്.
പ്രസിദ്ധ ജ്യോത്സ്യൻ വി.പി.നാരായണ പൊതുവാൾ സൗജന്യമായി നൽകിയ സ്ഥലത്താണ് വായനശാല പണിതത്.
ആദ്യ സാരഥികൾ
വി.പി . അപ്പു പൊതുവാൾ (പ്രസിഡന്റ്)കെ.പി.അപ്പുക്കുട്ടൻ (സെക്രട്ടറി)
കെ.കെ.കണ്ണപൊതുവാൾ
വി.പി.ശ്രീധരൻ
പി.രാമകൃഷ്ണൻ
വി.പി.ചിണ്ട പൊതുവാൾ
പിലാക്കാൽ കണ്ണൻ
കെ.പി.കുഞ്ഞിരാമ പൊതുവാൾ
ആദ്യ യോഗത്തിന്റെ മിനുട്സ്
| Page 1 |
| Page 2 |
നാഴികക്കല്ലുകൾ
- 1990 ൽ ഗ്രന്ഥശാലാ സംഘത്തിൽ അംഗത്വം
- 1995 ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വം.
- 1996 മുതൽ സർക്കാരിൽ നിന്നുള്ള വാർഷിക ഗ്രാന്റ്.
- 2015 ജനവരിയിൽ കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് പുതിയ കെട്ടിട നിർമ്മാണത്തിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
- 2015 മെയ് മാസത്തിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
- 2017 സെപ്റ്റoബറി ൽ വായനശാല 50 വർഷo പിന്നിടുന്നു . സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.


